കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് 800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്റെ വില 53,760 ആയി. ഗ്രാമിന് 6720 രൂപയാണ് വില
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം.
ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.
വരും ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ച് ഉയരുമെന്ന് തന്നെയാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.