കൊപ്പം - വളാഞ്ചേരി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു.

 


പട്ടാമ്പി : കൊപ്പം - വളാഞ്ചേരി റോഡിൽ പുലാശ്ശേരിയിൽ ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൊപ്പം സ്വദേശി ആക്കപ്പറമ്പിൽ റഷീദാണ് മരിച്ചത്.

കൊപ്പത്ത്  നടത്താനിരുന്ന യുഡിഎഫ്  തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ വരുന്നതിനിടെയാണ് അപകടം.റഷീദിൻ്റെ മരണത്തെ തുടർന്ന് പൊതുസമ്മേളനം മാറ്റിവെച്ചു.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
റഷീദ് സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന ടെമ്പോ മിനിലോറി ഇടിക്കുകയായിരുന്നു. ഇടിച്ച ഉടനെ സ്കൂട്ടർ ടെമ്പോയുടെ അടിയാലായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

Below Post Ad