ഫറോക്ക്: ബന്ധുവീട്ടിൽ വിവാഹ സൽക്കാരത്തിന് എത്തിയ ഉമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു.ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43),ഫാത്തിമ നെഹല (15) എന്നിവരാണ് മരിചത്.
തിങ്കളാഴ്ച വൈകീട്ട് ഏകദേശം അഞ്ചുമണിയോടെയാണ് സംഭവം. ഫറോക്ക് കുണ്ടായിത്തോട്ടിൽ ഒരു വിവാഹ സർക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.
വിവാഹം കഴിഞ്ഞ് മടങ്ങുമ്പോൾ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്നാണ് വിവരം.
നസീമ ട്രാക്ക് കടന്നെങ്കിലും മകളെ കാത്ത് നിൽക്കുന്നതിനിടെ രണ്ട് പേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു. നസീമ സംഭവ സ്ഥലത്തും നിഹാല കോയാസ് ആശുപത്രിയിലുമാണ് മരിച്ചത്.