തിരുവേഗപ്പുറ : കൈപ്പുറം സ്വദേശിയും ഫുട്ബോൾ താരവുമായ പുഴക്കൽ അനീസിന്റെ മകൻ മുഹമ്മദ് അഫ്രിദ് (19) ചികിത്സയിലിരിക്കെ മരണപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. കൊടൈക്കനാലിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് ബൈക്കിൽ നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പാലക്കാട് പൊള്ളാച്ചി റൂട്ടിലാണ് അപകടം ഉണ്ടായത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കിടെയാണ് മരണം. കൂടെയുണ്ടായിരുന്ന കൊടുമുടി സ്വദേശി ഷബീറിനും പരിക്കേറ്റു. മികച്ച ഫുട്ബോൾ താരമാണ് അഫ്രിദ്.