തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാർഥികളുടെ വിധി എഴുതി തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ തന്നെ വോട്ടിങ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.
20 ലോക്സഭാ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടാർമാരാണ് പോളിങ് ബൂത്തുകളില്‍ എത്തുക. കാല്‍ ലക്ഷത്തിലധികം ബൂത്തുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്കായി സജ്ജമാക്കിയിട്ടുണ്ട്.
ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചു. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.