വെള്ളിയാങ്കല്ല് റെഗുലേറ്റർ ഇന്നോ നാളെയൊ തുറന്നേക്കും

 




തൃത്താല : മഴ ശക്തമായതിനെ തുടർന്ന് ചങ്ങണാംകുന്ന് റെഗുലേറ്ററിലെ ജലനിരപ്പ്‌ ഉയർന്നിട്ടുള്ളതായി
പാലക്കാട്‌ ചെറുകിട ജലസേചന വിഭാഗം  അറിയിച്ച സാഹചര്യത്തിൽ ചങ്ങണാംകുന്ന് റെഗുലേറ്ററിനു താഴെയുള്ള വെള്ളിയാങ്കല്ല് റെഗുലേറ്ററിൽ നിലവിൽ ജലനിരപ്പ്‌ കുറവാണെങ്കിലും ചങ്ങണാംകുന്ന് റെഗുലേറ്ററിൽനിന്നും വെള്ളം ഒഴുകിയെത്തുന്ന തിനാൽ ഇന്ന്‌(മെയ് 19) വൈകുന്നേരമോ നാളെ(മെയ് 20) രാവിലെയോ വെള്ളിയാങ്കല്ല് റെഗുലേറ്റർ തുറക്കേണ്ടതായി വരുമെന്നും  ഭാരതപുഴയിൽ വെള്ളിയാങ്കല്ല് റെഗുലേറ്ററിന് താഴെ വരുന്ന ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുമെന്നുള്ളതിനാൽ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Below Post Ad