പട്ടാമ്പി:കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിൽ CGM റോഡിൽ താമസിക്കുന്ന കുരിയാട്ട് തൊടി റസാക്ക് നജ്മ ദമ്പതികളുടെ മകൻ ഫർഹാൻ ( 13 ) ആണ് മരണപ്പെട്ടത്.
ഇന്ന് മൂന്ന് മണിക്കാണ് സംഭവം. കൊടല്ലൂർ പെരിക്കാട്ട് കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു.
കൊണ്ടൂർക്കര അൽ ഹിദായ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഖബറടക്കം നാളെ മേലെ പട്ടാമ്പി ജുമാ മസ്ജിദിൽ നടക്കും.