കുമരനല്ലൂർ സ്വദേശി ടി.പി.ഷിജാസ് ഈസ്റ്റ് ബംഗാൾ ടീമിൽ


തൃത്താല : കുമരനല്ലൂർ സ്വദേശിയും കേരള ബ്ലാസ്റ്റേഴ്‌സ് മുൻ റിസർവ് താരവുമായ ടി.പി. ഷിജാസ് ഈസ്റ്റ് ബംഗാൾ ടീമിൽ ഇടംനേടി. കുമരനല്ലൂർ തൊഴുമ്പുറത്ത് പള്ളിയാലിൽ ഫൈസൽ ബാബു-നൗഷിജ ദമ്പതിമാരുടെ മകനാണ്.

രണ്ടുവർഷമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കേരള പ്രീമിയർ ലീഗ്, ഡെവലപ്മെന്റ് ലീഗ് തുടങ്ങിയ ക്ലബ്ബുകളിൽ ഷിജാസ് കളിച്ചിട്ടുണ്ട്. 2018-ൽ ഗോവയിൽനടന്ന അണ്ടർ-15 ഇന്ത്യൻ ക്യാമ്പിലും 2021-ൽ ഒഡിഷയിൽ നടന്ന അണ്ടർ-17 ഇന്ത്യൻ ക്യാമ്പിലും അംഗമായിരുന്നു.

തൃശ്ശൂർ, പാലക്കാട് ജില്ലകൾക്കുവേണ്ടി സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കളിക്കുകയും 2021-ൽ തൃശ്ശൂരിൽനടന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർജില്ലയ്ക്കുവേണ്ടി മികച്ചപ്രകടനം നടത്തുകയും ചെയ്‌തു. 

തൃശ്ശൂരിലെ റെഡ് സ്റ്റാർ ഫുട്ബോൾ അക്കാദമിയിൽനിന്നാണ് പരിശീലനം നേടിയത്. മൂന്നുവർഷത്തെ കരാറാണ് ഈസ്റ്റ് ബംഗാൾ ക്ലബ്ബുമായി ഒപ്പുവെച്ചിരിക്കുന്നത്. തിങ്കളാഴ്‌ പരിശീലനം തുടങ്ങും.

Below Post Ad