കുന്നംകുളത്ത് വീണ്ടും ഭൂചലനം.

 



കുന്നംകുളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം . ഞായറാഴ്ച പുലർച്ചെ  3.55 നാണ് വീണ്ടും ഭൂചലനം ഉണ്ടായത്.

 കുന്നംകുളം,കാണിപ്പയ്യൂർ, ആനയ്ക്കൽ,വേലൂർ, എരുമപ്പെട്ടി ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.

 ശനിയാഴ്ച രാവിലെ 8:15ന് ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടത്.



Below Post Ad