തൃത്താല : സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങൾ റിലീഫ് സെൻ്ററിൻ്റെ ആധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ ആംബുലൻസ് നാടിനായ് സമർപിച്ചു.
തൃത്താല കെ എം കെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്ത ങ്ങൾ ഉദ്ഘാടനം ചെയ്തു.
റിലീഫ് സെൻ്റർ ചെയർമാൻ മുഹമ്മദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർഥികളേയും മറ്റു മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളേയും ചടങ്ങിൽ അനുമോദിച്ചു .
ആതുരസേവന രംഗത്ത് സ്ത്യർഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പി വി കോയണ്ണി പി വി ബഷീർ, പി വി സിദ്ധീഖ് അക്ബർ എന്നിവരെ യും ആദരിച്ചു. ഷാഹുൽ കെ പഴുന്നാനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും കരിയർ ഗൈഡൻസ് ക്ലാസും നടത്തി.
പ്രോഗ്രാം കമ്മിറ്റി ചെയർമാനും, മുസ്ലിംലീഗ് ജില്ലാ ട്രഷറർ പി.ഇ എ സലാം , കെ വി ഹിളർ, എ.വി.നാസർ, കെ വി മുസ്തഫ, വർഡ് മെംബർമാരായ പത്തിൽ അലി, കെ സുജാത, പി.വി മുഹമ്മദലി, എം ഗോപിനാഥൻ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് എൻ സുബ്രഹ്മണ്യൻ, ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. അഷറഫലി , കെ വി മുഹമ്മദ്, പി.വി ബീരാവുണ്ണി, പി വി മുസ്തഫ, യു ടി താഹിർ, എം എൻ കമറു, എവി മുനീർ, ഇവി സൈനുദ്ദീൻ, പി.വി അബൂതാഹിർ, നിസാർ ഞാങ്ങാട്ടിരി, ജുബൈർ കണ്ണനൂർ തുടങ്ങിയവർ പ്രസംഗിച്ചു.