പെരുമ്പിലാവ് കോടതിപ്പടിയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു.കോടതിപ്പടി സ്വദേശിതാഴത്തേതിൽ 44 വയസ്സുള്ള ഷാനവാസ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് നാലുമണിയോടെയാണ് സംഭവം.വീടിന് സമീപത്തെ കിണറ്റിലാണ് യുവാവ് വീണത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാ സേന സ്ഥലത്തെത്തി യുവാവിനെ കരക്ക് കയറ്റി പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാവില്ല.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി . കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.