വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍ valanchery

 


വളാഞ്ചേരി: വളാഞ്ചേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയില്‍. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

എടയൂര്‍ സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമി തൊടി ശശികുമാര്‍ (37), പ്രകാശന്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

കൂട്ടബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

 സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവ പുറത്തറിഞ്ഞത്. പിന്നീട് സുഹൃത്തുക്കള്‍ തന്നെയാണ് വിഷയം പൊലിസില്‍ അറിയിച്ചതും.

പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ആദ്യം രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്.ഇവര്‍ പിടിക്കപ്പെട്ടതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നാണ് പ്രകാശനെ പൊലിസ് പിടികൂടിയത്. 

Tags

Below Post Ad