പെരുന്നാൾ ദിനത്തിൽ രണ്ട് ജീവൻ രക്ഷിച്ച മുബാറക്കിനെ മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി അഭിനന്ദിച്ചു.

 



കൂടല്ലൂർ: പെരുന്നാൾ ദിനത്തിൽ ഭാരതപ്പുഴയിൽ അകപ്പെട്ട ഉമ്മയുടെയും മകന്റെയും ജീവൻ രക്ഷിച്ച മുബാറക്കിനെ കൂട്ടക്കടവിലെ വീട്ടിലെത്തി മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു സ്നേഹോപഹാരം കൈമാറി.

പെരുന്നാൾ ദിനത്തിൽ പുഴ   കാണാനെത്തിയതായിരുന്നു കൂടല്ലൂർ ജാറം പരിസരത്തുള്ള ഉമ്മയും ഏഴ് വയസ്സുകാരൻ മകനും. നിർമ്മാണം പുരോഗമിക്കുന്ന കൂട്ടക്കടവ് റെഗുലേറ്ററിൻ്റെ താഴ്ഭാഗത്ത് പുഴയിലിറങ്ങി കളിക്കുന്നതിനിടെ കാൽ വഴുതി കുട്ടി പുഴയിലെ ഒഴുക്കിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ഉമ്മയും പുഴയിലേക്ക് ചാടിയെങ്കിലും നീന്തൽ വശമില്ലാത്ത രണ്ട് പേരും ഒഴുക്കിൽപെടുകയായിരുന്നു.

അപകടത്തിൽപ്പെട്ട രണ്ട് മനുഷ്യജീവനുകളെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി നാടിന്റെ വീര നായകനായി മാറിയ കൂടല്ലൂർ കൂട്ടക്കടവ് പുളിക്കൽ മുബാറക്കിന് പിന്നീട്  അഭിനന്ദന പ്രവാഹമായിരുന്നു.

മന്ത്രി എം.ബി രാജേഷ്, എം.പി. അബ്ദുസമദ് സമദാനി, പി. മമ്മിക്കുട്ടി എംഎൽഎ,മുൻ എംഎൽഎ വി ടി ബൽറാം, യൂത്ത് ലിഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.കെ ഫിറോസ് തുടങ്ങിയ നേതാക്കളും നാട്ടിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകളും മുബാറക്കാനെ അഭിനന്ദിച്ചു.

Below Post Ad