അധികാരികൾക്ക് ശക്തമായ താക്കീത് നൽകി യൂത്ത് ലീഗ് പി ഡബ്ലിയു ഡി ഓഫിസ് മാർച്ച്‌

 


തൃത്താല : തൃത്താല നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം തകർന്നു സഞ്ചാരയോഗ്യമല്ലാത്ത വിതം ശോചനീയാഅവസ്ഥയിലാണ്. സംസ്ഥാന തലത്തിൽ തന്നെ ഏറെ യാത്രക്കാരുള്ള പ്രധാന പാതകളിൽ ഒന്നായ പട്ടാമ്പി- ഗുരുവായൂർ, തൃത്താല - കുമ്പിടി കുറ്റിപ്പുറം, തൃത്താല - എടപ്പാൾ, തൃത്താല - പട്ടാമ്പി, തുടങ്ങി എല്ലാ റോഡുകളും തകർന്ന് തരിപ്പണമായിരിക്കുന്നു മന്ത്രി കൂടിയായ എം എൽ എ യുടെ കടുത്ത അനാസ്ഥയാണ് റോഡുകളുടെ ഈ ശോചനീയവസ്ഥക്ക് കാരണം. 

കഴിഞ്ഞ വർഷം കുഴിയിൽ വീണു അപകടത്തിൽ പെട്ടു യുവാവിന് ജീവൻ നഷ്ടമായാരിന്നു. ഈ അനാസ്ഥക്ക് എതിരായി മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി പി ഡബ്ലിയു ഡി ഓഫിസ് മാർച്ച്‌ നടത്തി 

മാർച്ച്‌ മുസ്‌ലിം ലീഗ് ജില്ല ട്രഷറർ പി ഇ എ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി അസീസ് ആലൂർ , മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ പി എം മുസ്തഫ തങ്ങൾ,മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ യു ടി താഹിർ ജനറൽ സെക്രട്ടറി ഫൈസൽ പുളിയക്കോടൻ തുടങ്ങിയവർ സംസാരിച്ചു 

ടി കെ ചേക്കുട്ടി, അലി മാസ്റ്റർ ,പത്തിൽ അലി, ബീരാവുണ്ണി, മൊയ്‌ദീൻ കുട്ടി, കെ വി ഹിളർ, എം എൻ നൗഷാദ് മാസ്റ്റർ, ഷാജഹാൻ, മണികണ്ഠൻ പി പി, സുജാത, എന്നിവർ സന്നിഹിതരായിരിന്നു 

മണ്ഡലം ഭാരവാഹികളായ എം എൻ ഖമറുദ്ധീൻ, അഫ്സൽ പുന്നക്കാടൻ, സുധീർ കൊഴിക്കര, നിഷാദ് ചാലിശ്ശേരി, സി എ മുഹ്സിൻ, റസാഖ് കോട്ടപ്പാടം, റഷീദ് തിരുമിറ്റകോട്, ഉസാമ ടി കെ, മുനീർ തൃത്താല, ഉമ്മർ, ഗഫൂർ ,യാസർ, റിയാസ്, മജീദ്, ഇർഷാദ്, ഷറഫു, ഷമീർ, റിയാസ്, അബ്ദുല്ലകുട്ടി, മുസ്തഫ എന്നിവർ മാർച്ചിന് നേതൃത്വം നൽകി .മണ്ഡലം ട്രഷറർ മുഹ്സിൻ കോന്നിക്കൽ നന്ദി പറഞ്ഞു.

Tags

Below Post Ad