ചങ്ങരംകുളം നരണിപ്പുഴയില്‍ രണ്ട് പേര്‍ ഒഴുക്കില്‍ പെട്ടു;ഒരാളെ രക്ഷപ്പെടുത്തി. കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി


ചങ്ങരംകുളം നരണിപ്പുഴയില്‍ രണ്ട് പേര്‍ ഒഴുക്കില്‍ പെട്ടു,ഒരാളെ രക്ഷപ്പെടുത്തി. കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി.

ചൊവ്വാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് സംഭവം.നരണിപ്പുഴ സ്വദേശി 40 വയസുള്ള ഷിഹാബാണ് നരണിപ്പുഴ പാലത്തിന് മുകളില്‍ നിന്ന് കായലിലേക്ക് ചാടിയത്.ഷിഹാബ് ഒഴുക്കില്‍ പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി 40 വയസുള്ള സുബൈറും ഒഴുക്കില്‍ പെട്ടു.

തുടര്‍ന്ന് നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഷിഹാബിനെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്

CKM News

Below Post Ad