കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി ചെറവല്ലൂർ ആമയം സ്വദേശി മരിച്ചു. ആമയം വാഴമലയിൽ ഹൈദ്രുവിന്റെ മകൻ 57 വയസുള്ള മുഹമ്മദലി യാണ് മരിച്ചത്.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം ഹൈസ്ക്കൂൾ ഭാഗത്താണ് അപകടം നടന്നത്.ബീവാത്തുമ്മയാണ് ഭാര്യ. ഹസീന, നസീറ, മിസ്‌രിയ നസീബ, നിസാമുദ്ദീൻ എന്നിവർ മക്കളാണ്.
മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.