പൊന്നാനിയിൽ വാഹനാപകടം:രണ്ട് പേർ മരിച്ചു

 


പൊന്നാനി : ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം .പൊന്നാനി RV ഹാളിന് സമീപം താമസിക്കുന്ന പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിം മകൻ അൻസിഫ് (19) പള്ളപ്രം അലി മകൻ അസ്‌ലം (19) എന്നിവരാണ് മരണപ്പെട്ടത്.

 രാത്രി 9 മണിയോടെയാണ് അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.  

ഇവരെ 108 ആംബുലൻസ്, പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.     

പൊന്നാനി പള്ളപ്രം എം.എൽ.എ. റോഡ് സ്വദേശി അൻസിലിനെ പരിക്കുകളോടെ ത്രിശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബസുക്കൾക്ക് വിട്ട് നൽകും

Below Post Ad