ചങ്ങരംകുളം:കനത്ത കാറ്റും മഴയും തുടരുന്നതിനിടെ അമേറ്റിക്കരയില്‍ ഓട്ടോക്ക് മുകളില്‍ തെങ്ങ് വീണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അമേറ്റിക്കര കുമരനെല്ലൂർ റോഡിൽ തിങ്കളാഴ്ച വൈകിയിട്ട് നാലര മണിയോടെയാണ് അപകടം.യാത്രക്കാരുമായി പോവുകയായിരുന്ന ഒട്ടോറിക്ഷയുടെ മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിയും ഡ്രൈവറും തലനാരിഴക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്