ആറങ്ങോട്ടുകര റോഡിൻ്റെ ശോചനീയാവസ്ഥ; പ്രതിഷേധവുമായി വ്യാപാരികളും,ഓട്ടോ തൊഴിലാളികളും നാട്ടുകാരും രംഗത്ത്.

 


ദേശമംഗലം: ആറങ്ങോട്ടുകര സെൻ്ററിലെ റോഡിൻ്റെ ശോചനീയാവസ്ഥ അധികാരികൾ ഇടപെട്ട് പരിഹരിക്കണമെ ആവശ്യവുമായി വ്യാപാരികളും ,ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും രംഗത്ത്.

 ചെറുതുരുത്തി - പൊന്നാനി ദേശീയ പാത കടന്ന് പോകുന്ന ആറങ്ങോട്ടുകര സെൻ്ററിലെ റോഡിൽ രൂപപെട്ട വലിയ വലിയ ഗർത്തങ്ങൾക് പരിഹാരം കാണാതെ അധികാരികൾ.

മുൻ യു ഡി എഫ് സർക്കാറിൻ്റെ കാലത്ത് തൃത്താല എം എൽ എ ആയിരുന്ന വി ടി ബൽറാമിൻ്റെ താത്പര്യത്തിലാണ് 10 വർഷങ്ങൾക്ക് മുമ്പ് കോഡികൾ ചിലവഴിച്ച് ഈ റോസ് പണി കഴിപ്പിപ്പിച്ചത്.

എന്നാൽ അതിന് ശേഷം ഈ പാതക്ക് കാര്യമായ പരിചരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല നിലവിൽ ഈ മണ്ഡലത്തിന് ഒരു മന്ത്രി ഉണ്ടായിട്ട് പോലും ഇത്തരം കാര്യങ്ങളിൽ ഇടപെട്ട് സാശ്വതമായ ഒരു പരിഹാരം കാണുന്നില്ലന്നുമാണ് നാട്ടുകാരുടെ പരാതി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്ത് ആഴ്ച്ചകൾക്ക് മുമ്പ് PWD അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് പരാതി കൊടുക്കുകയും തുടർ നടപടി എന്നോണം താൽക്കാലികമായി കുഴികൾ അടക്കുകയും ചെയ്തിരുന്നു എന്നാൽ ദിവസങ്ങൾ പിന്നിട്ടപോഴേക്കും ടാറില്ലാതെ കല്ല് കൾ കൊണ്ട് അടച്ചതത്രയും പോവുകയും, ഉണ്ടായിരുന്നതിനേക്കാൻ വലിയ വലയ കുഴികൾ രൂപപെടുകയും ചെയ്തിരിക്കുന്നു.

മണിക്കൂറിൽ നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ഈ പാതയിൽ മഴയുള്ള സമയങ്ങളിലും പ്രത്യേകിച്ച് രാത്രികാലങ്ങളിലും ഇതിലേയുള്ള യാത്ര വളരെ ദുർഗ്ഗടം പിടിച്ചതാണെന് വ്യാപാരികളും, ഓട്ടോ തൊഴിലാളികളും, നാട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നു. ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സ്ത്രീകളടക്കമുള്ള യാത്രകാർ ഈ കുഴികളിൽ വീണ് പരിക്ക് പറ്റുന്നത് നിത്യ സംഭവമാണെന്ന് പ്രദേശത്തെ ആളുകൾ പറയുന്നു .

അഷറഫ് ദേശമംഗലം

Below Post Ad