ചാലിശ്ശേരിയിൽ പുതുതായി നിർമ്മിച്ച ഓപ്പൺ ജിംനേഷ്യത്തിലെ ഉപകരണങ്ങൾ ദിവസങ്ങൾക്കുള്ളിൽ തകർന്നു.പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതിയെന്നും മന്ത്രി എം.ബി.രാജേഷിന്റെ പങ്ക് അന്വേഷിക്കണമെന്നും വി.ടി.ബൽറാം.
തൃത്താലയിലെ ഓരോ പഞ്ചായത്തിലും ഓപ്പൺ ജിംനേഷ്യം എന്ന മന്ത്രി എം.ബി.രാജേഷിന്റെ പ്രഖ്യാപനത്തിൽ ആദ്യഘട്ടം നടപ്പാക്കിയ ചാലിശ്ശേരിയിലെ ഓപ്പൺ ജിംനേഷ്യത്തിലെ ഉപകരണങ്ങൾ ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് തകർന്നത് . ഓപ്പൺ ജിമിനേഷ്യത്തിൽ ഉപയോഗിക്കുന്ന ആറോളം ഉപകരണങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.ഇതിൽ വൻ അഴിമതിയാണ് നടത്തിയതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ചാലിശ്ശേരിയിലേ ഓപ്പൺ ജിംനേഷ്യം രണ്ടാഴ്ചകൾക്കു മുമ്പാണ് നാടിന് സമർപ്പിച്ചത്.എന്നാൽ നിലവാരം ഇല്ലാത്ത ഉപകരണങ്ങൾ സ്ഥാപിച്ച് അഴിമതി നടത്തിയതാണെന്നും ഇതിൽ എം.ബി.രാജേഷിന് നേരിട്ടുള്ള പങ്ക് അന്വേഷിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ടും തൃത്താല മുൻ എംഎൽഎയുമായ വി.ടി.ബൽറാം ആവശ്യപ്പെട്ടു.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ, ഹുസൈൻ പുളിയഞ്ഞാലിൽ, പഞ്ചായത്ത് അംഗം റംല വീരാൻകുട്ടി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ സി.വി.മണികണ്ഠൻ, പ്രദീപ് ചെറുവശ്ശേരി, സലീം ചാലിശ്ശേരി, നജ്മുദ്ധീൻ അറക്കൽ, റീസ ജോൺ തുടങ്ങിയവർ പങ്കെടുത്തു.