ചാലിശ്ശേരി കുന്നത്തേരി നൂറുൽ ഹിദായ മദ്രസ്സയിൽ വെച്ച് മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സ് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എ. ഡേവി ഉദ്ഘാടനം ചെയ്തു.
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയങ്ങളിലും, ക്ലബ്ബുകൾ, വായനശാലകൾ തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങളിലും ബോധവത്കരണ ക്ലാസ് എടുക്കുന്നതിൽ പ്രഗത്ഭനായ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഷെഫീഖ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നയിച്ചു.അസിസ്റ്റന്റ്
സബ്ബ് ഇൻസ്‌പെക്ടർ എം.വി.ശ്രീനിവാസൻ, മദ്രസ്സ് കമ്മിറ്റി പ്രസിഡന്റ് യൂസഫ് സഹീർ എന്നിവർ സന്നിഹിതരായിരുന്നു.മദ്രസ്സ പ്രധാനാധ്യാപകൻ യാഹൂട്ടി മുസ്ലിയാർ സ്വാഗതവും സെക്രട്ടറി മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.