പട്ടാമ്പി : കെ .എസ്.ഇ.ബി ലിമിറ്റഡ് പട്ടാമ്പി ഇലക്ട്രിക്കല്‍ സബ് ഡിവിഷന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മീറ്റര്‍ റീഡര്‍മാരെ നിയമിക്കുന്നു.
താല്‍പര്യമുള്ള ഐ.ടി.ഐ ഇലക്ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ഡിപ്ലോമ, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ബി.ടെക്, എന്നിവയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള പോലീസ് ക്ലിയറന്‍സ് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വ്യക്തികള്‍ക്ക് അപേക്ഷിക്കാം.
വ്യക്തിവിവരണക്കുറിപ്പും അനുബന്ധങ്ങളും aeeesdpattambi@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഫോണ്‍ : 04662 2912255, 9496010144.