ആനക്കര: കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹിയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും ആയ കുമരനല്ലൂര്‍ ആനക്കര വടക്കത്ത് ശശി അന്തരിച്ചു.തികഞ്ഞ മതേതരവാദിയും വർഗീയ
രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയും ആയിരുന്നു.പ്രദേശത്തെ കലാ,സാംസ്കാരിക,കായിക രംഗത്തും,ജീവകാരുണ്യ രംഗത്തെയും പൊതുരംഗത്തെയും നിറസാന്നിധ്യം കൂടി ആയിരുന്നു.നല്ല ഒരു ഫുട്ബോളർ ആയിരുന്ന ശശി സന്തോഷ് കുമരനല്ലൂരിന്റെ മുൻ ഗോൾ കീപ്പർ ആയിരുന്നു.
സംസ്കാരം ഞായറാഴ്ച ശാന്തി തീരത്തു.ശശിധരന്റെ നിര്യാണത്തിൽ കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
ശശിധരന്റെ നിര്യാണത്തിൽ കെ പി സി സി നിർവ്വാഹക സമിതി അംഗം സി വി ബാലചന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.