ചങ്ങരംകുളത്ത് വീടാക്രമിച്ച് യുവതിയുടെ നാലര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു.


 

ചങ്ങരംകുളം: വീടാക്രമിച്ച് യുവതിയുടെ നാലര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ചങ്ങരംകുളം മാര്‍സ്  തിയേറ്ററിന് സമീപം താമസിക്കുന്ന മണിയുടെ ഭാര്യ പ്രമീളയെ അക്രമിച്ചാണ് സ്വര്‍ണ്ണം കവര്‍ന്നത്.

ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം.മുഖം മാസ്‌ക് കൊണ്ട് മറച്ച രണ്ടു പേരാണ് അക്രമണം നടത്തിയത്.വീട്ടിലെത്തിയ ഇവര്‍ പ്രമീളയെ അക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു. 

തടയാന്‍ ശ്രമിച്ച മകനെയും മര്‍ദ്ധിച്ചു. പരുക്കേറ്റ പ്രമീളയും മകനും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.



Below Post Ad