കുന്നംകുളം : പാറേമ്പാടത് ടോറസ് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തെ തുടർന്ന്നിർത്താതെ പോയ ലോറിയിലെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി രാം ഭവൻ ഗിരി (38) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കൊങ്ങണൂർ സ്വദേശി ഷഫീഖ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഗിരി ഓടിച്ചിരുന്ന ടോറസ് ലോറി ഇടിച്ചത്. ഷെഫീക്കിന്റെ ശരീരത്തിലൂടെ ലോറി കയറുകയും ചെയ്തു. ഷെഫീക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടം കണ്ടെങ്കിലും ഇയാൾ ലോറി നിർത്താതെ പോകുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്... ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്..