ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം



എടപ്പാള്‍:  പൊന്നാനി റോഡില്‍ തുയ്യം പെട്രോള്‍ പമ്പിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു. പൊന്നാനി തയ്യങ്ങാട് സ്വദേശി വിപിന്‍ദാസ് (33) ആണ് മരിച്ചത്. 

മുന്നില്‍ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താന്‍ ഓട്ടോ വെട്ടിച്ചതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.

യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.


Below Post Ad