കൂറ്റനാട് : തൊഴുക്കാട് താമസിക്കുന്ന കുട്ടത്ത് പറമ്പിൽ രവിയുടെ വീടിന്റെ മൂല ഓടുകൾക്കുള്ളിലാണ് രണ്ട് പാമ്പുകൾ ഒന്നിച്ച് കിടക്കുന്നത് വീട്ടുകാർ കണ്ടത്.
എന്ത് ചെയ്യണമെന്ന് അറിയാതെ പേടിച്ചരണ്ട വീട്ടുകാർ പരിസരവാസികളുടെ സഹായത്തോടെ പാമ്പ് പിടുത്തക്കാരനായ കൈപ്പുറം അബ്ബാസിനെ വിളിച്ച് വരുത്തി.
അബ്ബാസെത്തി ശക്തിയായ മഴയത്ത് വീടിന്റെ മേൽക്കൂരയിൽ സാഹസികമായി കയറി രണ്ട് പാമ്പുകളെയും പിടികൂടി വീട്ടുകാരുടെ ഭീതിയകറ്റി.
ട്രിങ്കറ്റ് സ്നൈക്ക് എന്ന ഇംഗ്ലീഷ് നാമമുള്ള കാട്ടു പാമ്പ് എന്ന പേരിൽ അറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പുകളായിരുന്നു രണ്ടും. എലികളാണ് ഇവയുടെ പ്രധാന ആഹാരം. അത് കൊണ്ടാണ് ഇവ വീടുകൾക്കുള്ളിൽ കാണപ്പെടുന്നത് എന്ന് അബ്ബാസ് പറഞ്ഞു.