ആറങ്ങോട്ടുകര :വിദ്യാപോഷിണി വായനശാലയുടെ സ്ഥാപകാംഗവും, ബഹുമുഖ പ്രതിഭയുമായിരുന്ന ശ്രീ കൈപ്പിള്ളി വാസുദേവൻ മൂസത് (കെ.വി.എം) അനുസ്മരണവും, അദ്ദേഹം രജിച്ച പുസ്തകങ്ങളുടെ പുനഃ പ്രകാശനവും നടത്തി. ചടങ്ങ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം.കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനും ആകാശവാണി- ദൂരദർശൻ തൃശൂർ നിലയം മുൻ മേധാവിയുമായ ഡോ: ടി.ടി.പ്രഭാകരൻ കെ.വി.എം ൻ്റെ സാഹിത്യ ജീവിതത്തേയും ആ കാലഘട്ടത്തേയും അനുസ്മരിച്ച് കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
കെ.വി.എം ൻ്റെ സ്മരണ നിലനിർത്തുന്നതിനാവശ്യമായ തുടർനടപടികൾ വായനശാലയും നാട്ടുകാരും കെ.വി.എം ൻ്റെ കുടുംബാംഗങ്ങളും ഏറ്റെടുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനശാല പ്രവർത്തകരുടെയും കെ.വി.എം ൻ്റെ കുടുംബാംഗങ്ങളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ കെ.വി.എം.രചിച്ച
കൗടില്യൻ അർത്ഥശാസ്ത്രം,
വാസിഷ്ഠ രാമായണം എന്നിവയുടെ പരിഭാഷയുടേയും
ശ്രീ വിഷ്ണു സഹസ്രനാമം,
ശ്രീ ലളിതാസഹസ്രനാമം
എന്നീ കൃതികളുടെയും പുനഃപ്രകാശനം
യഥാക്രമം
ഡോ: ടി.ടി.പ്രഭാകരൻ
ശ്രീ.എസ്.അഴഗിരി
ശ്രീ കെ.വാസുദേവൻ മാസ്റ്റർ എന്നിവർക്ക് നൽകി കൊണ്ട് ശ്രീ എം.കെ..പ്രദീപ് നിർവ്വഹിച്ചു.
പട്ടാമ്പി ശ്രീ നീലകണ്ഠസർക്കാർ സംസ്കൃത കോളേജ് മുൻ ലൈബ്രേറിയനും - ചരിത്ര ഗവേഷകനുമായ ശ്രീ.എസ്.അഴഗിരി
പുന്നശ്ശേരി നമ്പി കലായത്തേയും പുന്നശ്ശേരി നമ്പിയുടെ ശിഷ്യഗണങ്ങളിൽ പ്രധാനിയായിരുന്ന കെ.വി എം ൻ്റെ സാഹിത്യ സംഭാവനകളേയും
പുന്നശ്ശേരി കളരിയുടെ ചരിത്രപഥങ്ങളേയും സദസ്സിന് പരിചയപ്പെടുത്തി.
വായനശാല വൈസ് പ്രസിഡണ്ട് മൊയ്തീൻകുട്ടി മാസ്റ്ററുട അദ്ധ്യഷതയിൽ നടന് പരിപാടിയിൽ കൈപ്പിള്ളി കുടുംബാംഗമായ കെ.വാസുദേവൻ മാസ്റ്റർ , വായനശാല
സെക്രട്ടറി കെ.പി.ജനാർദ്ദൻ,
എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ബിപിൻ ആറങ്ങോട്ടുകര എന്നിവർ പങ്കെടുത്ത് സംസാരിച്ചു.