പള്ളിപ്പുറം: സേവനം ജീവിത ദൗത്യമാക്കിയ ഫാറൂഖ് പള്ളിപ്പുറം സ്വകാര്യ ആംബുലൻസ് സേവനം ആരംഭിച്ചു. അബ്ദുൽ ലത്തീഫ് പുളിക്കലിന്റെ ബിസ്സിനെസ്സ് ഗ്രൂപ്പായ വെൽകെയർ ടൂറിസം എൽ .എൽ.സി ദുബൈ കമ്പനിയുടെ സഹായത്തോടെയാണ് ആംബുലൻസ് സേവനം ആരംഭിച്ചിട്ടുള്ളത്
ജീവകാരുണ്യ പ്രവർത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനം നടത്തി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് ഫാറൂഖ് പള്ളിപ്പുറം .
ഗ്രാമപഞ്ചായത്ത് നടത്തുന്ന ആരോഗ്യ രംഗത്തെ എല്ലാ പ്രവർത്തന മേഖലകളിലും സജീവ സാന്നിദ്ധ്യമാണ് .കോവിഡ് സമയത്ത് അദ്ദേഹത്തിൻറെ പ്രവർത്തനത്തിൽ പരുതൂർ ഗ്രാമപഞ്ചായത്തിന്റെ ആദരം ഏറ്റുവാങ്ങിയ വ്യക്തിയാണ് .
സ്വന്തം ജീവനേക്കാൾ മറ്റുള്ള ജീവനുകൾക്ക് വേണ്ടി നേരവും കാലവും നോക്കാതെ പൊതുസമൂഹത്തിന്റെ നന്മക്ക് വേണ്ടി വളരെ കരുതലോടുകൂടി പ്രവർത്തിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഫാറൂഖ് പള്ളിപ്പുറം .
പുതുതായി ഒരു ആംബുലൻസ് സേവനം പള്ളിപ്പുറത്തെയും സമീപ പ്രദേശത്തെയും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ ആംബുലൻസ് സേവനം കൊണ്ട് ഫാറൂക്കിന് കഴിയട്ടെ എന്ന് പരൂതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയ പറഞ്ഞു.
ആംബുലൻസ് സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ:
73 0 6 42 69 79
99 46 53 29 99