ഹജ്ജ് അപേക്ഷ; അവസാന തിയ്യതി സപ്തംബർ 30 വരെ നീട്ടി Hajj 2025

 


കോഴിക്കോട്: ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള തിയ്യതി വീണ്ടും  സപ്തംബർ 30 വരെ നീട്ടി

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാനുള്ള അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ഇന്ന് അവസാനിച്ചിരുന്നു.

ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതുവരെ ലഭിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകളാണ്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ടക്ക് അനുസരിച്ചുള്ള അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ഒരാഴ്ചകൂടി നീട്ടുന്നത് .

ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് നല്‍കുന്ന രീതി ഒഴിവാക്കും. യാത്രയുടെ അവസാന നിമിഷം പാസ്‌പോര്‍ട്ട് നല്‍കിയാല്‍ മതിയാകും. ഇന്ത്യയിലെ എല്ലാ പാസ്പോർട്ട് ഓഫീസർമാർക്കും ഹജ്ജ് ആവശ്യക്കാർക്ക് ഉടനെ പാസ്പോർട്ട് അനുവദിക്കാൻ
കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിയിട്ടുണ്ട്.






Tags

Below Post Ad