ആറങ്ങോട്ടുകര : ഐ. എൻ. ടി. യു. സി. തിരുമറ്റക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസരത്തും, പരിസരപ്രദേശങ്ങളിലും തകർന്നു കിടക്കുന്ന റോഡുകളുടെ ശോച്ചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സായാഹ്ന പ്രതിഷേധ സമരം കെ. പി. സി. സി. നിർവാഹ സമിതി അംഗം ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഐ. എൻ. ടി. യു. സി. മണ്ഡലം പ്രസിഡണ്ട് വി. പി. റജീബിന്റെ അധ്യക്ഷതയിൽ ആറങ്ങോട്ടുകര സെൻററിൽ വച്ച് നടന്ന പ്രതിഷേധ സമരത്തിൽ ഡി. സി. സി. ജനറൽ സെക്രട്ടറി പി. മാധവദാസ് മുഖ്യപ്രഭാഷണം നടത്തി.
കെ. പി. സി. സി. സെക്രട്ടറിമാരായ ഷംസു കുറ്റനാട്, മാനു വട്ടുള്ളി, മുൻ ബ്ലോക്ക് പ്രസിഡണ്ട് പി. എ. വാഹിദ്, ബ്ലോക്ക് ഭാരവാഹികളായ മണി ഹാജി, എ. പി. ഉണ്ണി, പി. റഷീദ,യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി എം.പി. ഇസ്മായിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
മൈനോറിറ്റി നിയോജകമണ്ഡലം ചെയർമാൻ വി. മുഹമ്മദ് കുഞ്ഞി, കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് കെ. പി. സുധീഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആഷിക് അലി, മോട്ടോർ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് പി. പി. ഹസൻ, ഐ. എൻ. ടി. യു. സി. റീജണൽ പ്രസിഡണ്ട് അഷ്റഫ്, മറ്റു മണ്ഡലം ഭാരവാഹികളായ രവി, മുസ്തഫ ചെരിപ്പൂർ, സജി, സുലൈമാൻ, മരക്കാർ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി