എടപ്പാള്‍ : സില്‍വര്‍ ജൂബിലി നിറവിലെത്തിയ എടപ്പാളിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ എടപ്പാൾ പ്രസ് ക്ലബ്ബിന്റെ പുതിയ ലോഗോയുടെ പ്രകാശനം എടപ്പാൾ ഫോറം മാളിൽ നടന്നു.
മുതിർന്ന മാധ്യമ പ്രവർത്തകനായ സുരേഷ് ഇ നായർ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കുഞ്ഞിപ്പ മാണൂർ, സെക്രട്ടറി ഇ.വി. അനീഷ് എന്നിവർക്ക് കൈമാറിയാണ് ലോഗോയുടെ പ്രകാശനം നിർവഹിച്ചത്.
മാധ്യമ പ്രവർത്തകരായ ശ്രീജിത് എരുവപ്ര,കെ.എൻ.എ. കാദർ, ടി.പി.ആനന്ദൻ , പ്രശാന്ത് മാസ്റ്റർ, ജാഫർ നസീബ്, ഗിരീഷ് ലാൽ , ഹിമേഷ് മോഹൻ ,റദീഫ് എടപ്പാൾ തുടങ്ങിയവർ പങ്കെടുത്തു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നവംബര്‍ ആദ്യ വാരത്തില്‍ നടക്കുന്ന പ്രസ് ക്ളബ്ബ് ഓഫീസ് ഉദ്ഘാടനത്തോടെ തുടക്കമാകും.
കരുതലിന്റെയും ആത്മപരിശോധനയുടേയും ഉത്തരവാദിത്വത്തിന്റെയും നിറമായ നീല നിറത്തിലും ധീരതയുടെ നിറമായ ചുവപ്പിലുമാണ് ലോഗോ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. തൂലികയും മുകളിലായിട്ടുള്ള ക്യാമറ ലെൻസും മാധ്യമ പ്രവർത്തകരേയും ചുറ്റിലുള്ള ഒലിവിലകൾ സമൂഹത്തിനേയും പ്രതിനിധാനം ചെയ്യുന്നു. കലാകാരനായ ശശിനാസ് ശശികുമാറാണ് ലോഗോ രൂപകൽപ്പന ചെയ്തത്.