ഓണാഘോഷത്തിനിടെ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരിച്ചു

 


പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്.ടിപ്പര്‍ ലോറി ഡ്രൈവറാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. 

ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Tags

Below Post Ad