പൊന്നാനി: മാറഞ്ചേരി പുറങ്ങിൽ വീടിന് തീപിടിച്ച് അപകടം. അഞ്ചു പേർക്ക് പൊള്ളലേറ്റു. മൂന്നു പേരുടെ നില ഗുരുതരം.
പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമാണ്.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വീടിന്‍റെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൃഹനാഥന്‍ ബെഡ്റൂമില്‍ സ്വയം പെട്രൊൾ ഒഴിച്ച്
കത്തിക്കുകയായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്നും മണികണ്ഠന്‍ തന്നെ പോലീസിന് മൊഴി നല്‍കിയെന്നാണ് വിവരം