പട്ടാമ്പി പാലത്തിൽ അറ്റകുറ്റപണി: ഇന്ന് രാത്രി ഗതാഗതനിരോധനം

 



പട്ടാമ്പി കോസ്‌വേയുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തേണ്ടതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ മൂന്ന്) രാത്രി 10 മണി മുതല്‍ നാളെ (സെപ്റ്റംബര്‍ നാല്) രാവിലെ ആറുമണി വരെ പാലത്തിലൂടെയുളള  വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 അതിനാല്‍ ഗുരുവായൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ കൂട്ടുപാത- ചെറുതുരുത്തി-ഷോര്‍ണൂര്‍-കുളപ്പുള്ളി വഴിയും പെരിന്തല്‍മണ്ണയില്‍ നിന്നും തൃത്താലയിലേക്കുള്ള വാഹനങ്ങള്‍ പെരിന്തല്‍മണ്ണ-കൊപ്പം-വെള്ളിയാങ്കല്ല് വഴിയും തിരിച്ചു പോകേണ്ടതാണെന്ന്  അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Tags

Below Post Ad