പട്ടാമ്പി : പുതിയ പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്തിമ സാങ്കേതിക അനുമതിക്ക് മുന്നോടിയായി പാലത്തിന്റെ ഡിസൈൻ പരിശോധിക്കുകയും കിഫ്ബി ജനറൽ മാനേജരുമായി മുഹമ്മദ് മുഹസിൻ എംഎൽഎ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
നിലവിൽ അൻപതിലധികം വരുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും സ്ഥലങ്ങൾ ഏറ്റെടുത്ത് അവർക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം അന്തിമ സാങ്കേതിക അനുമതി പൂർത്തീകരിച്ചു പാലം ടെൻഡർ ചെയ്യുന്നതിനും നടപടി കൈക്കൊള്ളുന്നു.
കിഫ്ബി വഴിയാണ് ഇതിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും രണ്ട് പ്രളയത്തിൻറെ പശ്ചാത്തലത്തിലും റെയിൽവേക്ക് കൂടുതൽ ലൈനുകൾ കമാനത്തിൻന്റെ ഭാഗത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാലും നേരത്തെ തീരുമാനിച്ച അലൈൻമെന്റിലും ഡിസൈനിലും മാറ്റം വരുത്തിയിരുന്നു.