അധികാരികൾ ഉറപ്പു പാലിച്ചില്ല; ആറങ്ങോട്ടുകരയിൽ റോഡിലെ കുഴിയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്

 


അധികാരികൾ നൽകിയ ഉറപ്പു പാലിച്ചില്ല ആറങ്ങോട്ടുകര സെൻററിലെ വലിയ കുഴികളിൽ വീണ് ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് ഗുരുതര പരിക്ക്.

 ഇന്ന് കാലത്ത് നാലുമണിക്കാണ് സംഭവം തൃശ്ശൂർ മുടിക്കോടുള്ള സ്വന്തം സ്ഥാപനമായ ഹോട്ടലിലെ ജോലിയും കഴിഞ്ഞ് തിരികെ കറുകുവത്തൂർ അടുത്തുള്ള ചെരിപ്പൂരിലേക്ക് വരും വഴിയാണ് അപകടം സംഭവിച്ചത്.

ഈ റോഡിലെ ദുരിതയാത്രയേ കുറിച്ചുള്ള  പ്രദേശവാസികളുടെ പരാതിക്ക് പരിഹാരം എന്നോണം കഴിഞ്ഞ ശനിയാഴ്ച പി ഡബ്ല്യു ഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പൊതുപ്രവർത്തകരും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ കൂടാതെ മറ്റു സാംസ്കാരിക നായകന്മാർ അടക്കമുള്ള ആളുകളോട് ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവും  എന്ന് ഉറപ്പു നൽകി പോയതാണ്. 

എന്നാൽ ആ ഉറപ്പ് പാലിച്ചില്ല എന്ന് മാത്രമല്ല നിരന്തരം നൂറുകണക്കിന് വാഹനങ്ങൾ പോകുന്നതുകൊണ്ട് കുഴികളുടെ ആഴവും  വ്യാപ്തിയും വലുതായി കൊണ്ടേയിരിക്കുന്നു അതിലൊരു കുഴിയിൽ വീണാണ് ഇന്ന് കാലത്ത് നാലുമണിക്ക് യുവാവിനെ ഗുരുതര പരിക്ക് പറ്റിയത്. തിരുമറ്റക്കോട് ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ചെരിപ്പൂർ സെൻററിൽ താമസിക്കുന്ന വെളുത്തേടത്ത് പറമ്പിൽ അബ്ബാസ് മകൻ ഷാജഹാൻ എന്ന 39 കാരനാണ് ഗുരുതര പരിക്ക് പറ്റിയത്. 

പരിക്കുപറ്റി കിടക്കുന്ന ഷാജഹാനെ കണ്ടു വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു വാഹനം നിർത്തി അവർ അടുത്തുള്ള പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാൽ പരിക്കിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ആശുപത്രി അധികൃതർ ഉടൻതന്നെ കുന്നംകുളത്ത് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്നുമുള്ള പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഓപ്പറേഷനുവേണ്ടി കൂടുതൽ ഡോക്ടർമാരുടെ സംയുക്ത സേവനം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂരിലെ അമല ആശുപത്രിയിലേക്ക് പറഞ്ഞയച്ചു.

 തലക്കും കൈകാലുകൾക്കും ഗുരുതര പരിക്ക് പറ്റിയ ഷാജഹാൻ തൃശ്ശൂരിലെ അമല ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് പ്ലാസ്റ്റിക് സർജറി അടക്കമുള്ള ചികിത്സാരീതികൾ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

അഷറഫ് ദേശമംഗലം



Below Post Ad