കപ്പൂർ : മാരായംകുന്ന് ജനതാ ഗ്രന്ഥശാല വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. ജനറൽ ബോഡി യോഗം കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ധീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ധീൻ കളത്തിലിനെ ആദരിച്ചു.
ജനത ഗ്രന്ഥശാല പ്രസിഡണ്ട് അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷനായി വാർഡ് മെമ്പർ സൽമ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനത ഗ്രന്ഥശാല സെക്രട്ടറി ഷാനിബ ടിച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു, അലി കുമരനല്ലൂർ ,യൂനുസ് , മനു പുലാശേരി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സുധി നന്ദി പറഞ്ഞു