പരുതൂർ : വെള്ളിയാങ്കല്ല് പരിസരത്ത് വ്യാപാരം നടത്തുന്നവർക്ക് തിരിച്ചറിയൽ കാർഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയ വിത രണം ചെയ്തു.
ആദ്യഘട്ടം 15 കച്ചവടക്കാർക്കാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്. പരിസര പ്രദേശങ്ങൾ മാലിന്യ മുക്തമാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയ കച്ചവടക്കാരിൽ നിക്ഷിപ്തമാണ്.
ആഴ്ചയിൽ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും പരിസര പ്രദേശങ്ങൾ ഹരിത കർമ്മ സേന വൃത്തിയാക്കുന്നതും അതിനുള്ള ചാർജ് തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയ കച്ചവടക്കാർ നൽകേണ്ടതുമാണ് .
പരീക്ഷണാർത്ഥത്തിൽ നടത്തുന്ന പ്രവർത്തി പഞ്ചായത്തിന്റെ മറ്റു വിവിധ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.