തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ മാനേജർ നിയമനം

 


പാലക്കാട്: ഡി ടി പി സി യുടെ നിയന്ത്രത്തിലുള്ള തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിലേക്ക് മാനേജരെ നിയമിക്കുന്നു.ടൂറിസത്തിൽ ബിരുദമോ/ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

ടൂറിസം മേഖലയിൽ രണ്ട വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമാകണം അപേക്ഷകർ.കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.പ്രായപരിധി 26  വയസ്സ് മുതൽ 36 വയസ്സ് വരെ.

 ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനത്തിന് പ്രതിമാസം 20,000 രൂപ വേതനം ലഭിക്കും പാലക്കാട് ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകുന്നതാണ്.

യോഗ്യരായവർ ഫോട്ടോ പതിച്ച ബയോഡാറ്റ യോഗ്യത,പ്രവർത്തി പരിചയം,വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2024 സെപ്റ്റംബർ 23 നകം സെക്രട്ടറി,ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിൽ ,വെസ്റ്റ് ഫോർട്ട് റോഡ് ,പാലക്കാട്  678001 എന്ന വിലാസത്തിൽ തപാൽ മുഖേനെ അപേക്ഷ ലഭ്യമാക്കണം .

കൂടുതൽ വിവരങ്ങൾക്ക് 0491  2538996

Below Post Ad