ആനക്കര ഗ്രാമപഞ്ചായത്ത് ഭരണ പ്രതിസന്ധി ; മുസ്ലിം ലീഗ് നിർണ്ണായക യോഗം ഇന്ന്

 



കുമ്പിടി:ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കാലാവധി സംബന്ധിച്ച്  കോൺഗ്രസിനകത്ത് ഉടലെടുത്ത ഭിന്നതയെ തുടർന്നയുണ്ടായ ഭരണ പ്രതിസന്ധി ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗിന്റെ നിർണ്ണായക യോഗം ഇന്ന് വൈകുന്നേരം ചേരുന്നു.

കോൺഗ്രസ്സ് ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തതോടെ പഞ്ചായത്തിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

തൻ രാജിവെക്കാൻ തെയ്യാറല്ലെന്നും അഞ്ച് വർഷം  പൂർത്തിയാക്കുമെന്നും നിലവിലെ പ്രസിഡണ്ട് കെ.മുഹമ്മദ് വ്യെക്തമാക്കിയ സാഹചര്യത്തിൽ കോൺഗ്രസ്സ് പാർട്ടിയിൽ ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥ എങ്ങിനെ മറികടക്കുമെന്ന് ആലോചിക്കാനാണ് മുസ്ലിം ലീഗിന്റെ നിർണ്ണായക യോഗം.

നിലവിലെ  പ്രതിസന്ധി സംബന്ധിച്ച് കോൺഗ്രസ്സ് നേതൃത്വത്തിന്റെ കൂടിയാലോചന ഇല്ലാത്ത നിലപാടിനെതിരെ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തിയുണ്ട്.ഔദ്യോഗികമായി കോൺഗ്രസ്സ് അറിയിക്കുമ്പോൾ നിലപാട് വ്യെക്തമാക്കാം എന്നായിരുന്നു  മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വത്തിന്റെ തീരുമാനം.

എന്നാൽ സ്ഥിതിഗതികൾ ഇത്രയും വഷളായിട്ടും ലീഗുമായി കാര്യങ്ങൾ കൂടിയാലോചിക്കാത്ത കോൺഗ്രസ്സ് നിലപാടിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമുണ്ട്.

കെ മുഹമ്മദ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം  ഒഴിഞ്ഞു കൊടുക്കാൻ തെയ്യാറാവാത്ത സാഹചര്യത്തിൽ പാർട്ടി കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കോൺഗ്രസ്സ്  മണ്ഡലം പ്രസിഡന്റ് അറിയിച്ചിരുന്നു.എന്നാൽ അവിശ്വാസത്തിലൂടെ  പ്രസിഡന്റിനെ പുറത്താക്കുന്ന കാര്യത്തിൽ കോൺഗ്രസ്റ്റ് പാർട്ടി ഇതുവരെ തീരുമാനം  എടുത്തിട്ടില്ല.

കോൺഗ്രസ്സിലെ പടലപ്പിണക്കങ്ങൾ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ വിജയ സാധ്യതക്ക് മങ്ങൽ എൽപിക്കുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്. പ്രസിഡണ്ട് പദവിയെ ചൊല്ലിയുള്ള തർക്കം പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടപ്പെടാൻ ഇടയാക്കിയേക്കും എന്നാണ് സൂചന.


Below Post Ad