പൊന്നാനി: വിവാഹത്തോടെ പഠനം അവസാനിപ്പിക്കുന്ന തലമുറയുടെ കണ്ണിയായിരുന്നു മാറഞ്ചേരി പഞ്ചായത്തിലെ മാരാമുറ്റം പടിഞ്ഞാട്ടുമുറിയിലെ സാബിറ. ഭർത്താവും മക്കളുമായി
കുടുംബവുമായി മുന്നോട്ടു
പോകുമ്പോഴാണ് സാബിറ
തുല്യതാ പഠനം വഴി പ്ലസ് ടു
പഠിക്കുന്നത്.
കോഡിനേറ്റർ ജയശ്രീയുടെ അകമഴിഞ പിന്തുണയാണ് ഡിഗ്രി എടുക്കാൻ കരുത്തായത്. ഭർത്താവ് നൗഷാദുംമക്കളും ഒപ്പം നിന്നു. കുടുംബം നോക്കുന്നതോടൊപ്പം നല്ല മാർക്കോടെ ഡിഗ്രിയും പൂർത്തിയാക്കി.
അവിടം കൊണ്ട് മതിയാക്കാൻ
സാബിറ തയ്യാറായില്ല. മികച്ച
മാർക്ക് ഉണ്ടായിരുന്നതിനാൽ
കുന്ദംകുളം വിവേകാനന്ദ ബി എഡ്കോളേജിൽ ബിഎഡ് പഠിക്കാൻ ചേർന്നു. മെറിറ്റിൽ തന്നെ സീറ്റും കിട്ടി.
ജീവിതം പഠിക്കാൻ അനുവദിക്കാത്തൊരു കാലത്തെ തന്റെ ഇച്ഛാശക്തികൊണ്ട് തോൽപ്പിക്കുകയായിരുന്നു
സാബിറയെന്ന കുടുംബിനി.
ഇപ്പോൾ രണ്ടു വർഷത്തെ
ബി എഡ് പൂർത്തിയാക്കിയ സന്തോഷത്തിലാണ് സാബിറ.
കഴിഞ്ഞ ടേമിൽ മാറഞ്ചേരി പഞ്ചായത്തിലെ
പതിനേഴാം വാർഡിലെ മെംബറായിരുന്ന സാബിറ ഇനി മലയാളം ടീച്ചറാവാനുള്ള
ഒരുക്കത്തിലാണ്. വെറും പത്താം
ക്ലാസുമായി വിവാഹം കഴിച്ചു
വന്ന സാബിറ ഇന്ന് തുല്യതാ
പഠനത്തിന്റെ കരുത്തിലൂടെ
ടീച്ചറായതിന്റെ ആഹ്ലാദത്തിലാണ്.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ