പട്ടിത്തറ : വയോജന ദിനത്തോടനുബന്ധിച്ചു വയോജനങ്ങളെ ആദരിക്കലും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു.
ബ്രദേർസ് ലൈബ്രറി പട്ടിത്തറയിൽ നടന്ന ആദരസന്ധ്യ ടി. സത്യനാഥൻ (സെക്രട്ടറി പട്ടാമ്പി താലൂക്ക് ലൈബ്രറി കൌൺസിൽ)ഉത്ഘാടനം ചെയ്തു.
ഹംസ. കെ (എസ്. ഐ. ഓഫ് പോലീസ് തൃത്താല)വയോജനങ്ങളെ ആദരിച്ചു. ഡോ. ധീരജ്(ജയലക്ഷ്മി മെമ്മോറിയൽ ഹോസ്പിറ്റൽ കുമ്പിടി ) ആരോഗ്യക്ലാസ്സ് എടുത്തു.
സി. പി. അബൂബക്കർ മാസ്റ്റർ (എഴുത്തുകാരൻ)ടി. വി. ചന്ദ്രൻ, സി. ആലിയാമുണ്ണി, എം. വി. പോക്കർ, ഒ. ടി. കുട്ടികൃഷ്ണൻ, അവുതൽ കോടിയിൽ (കർഷകർ)തേവി. എ. പി(തൊഴിലുറപ്പ് തൊഴിലാളി) സേതുമാധവൻ. കെ. പി(വ്യാപാരി) താരുവൻ(ചവിട്ടുകളി )കുഞ്ഞുണ്ണി. കെ. കെ (നാടൻപാട്ട്)പൊന്നു പള്ളത്ത് (ക്ഷീരകർഷകൻ) ആർച്ച. വി. പി (കർഷകതൊഴിലാളി)സരോജിനി. വി. എം. (മികച്ച വായനക്കാരി)
രാജീവ്. വി. എം. സ്വാഗതം പറഞ്ഞു, കെ. പി. രാധാകൃഷ്ണൻ അധ്യക്ഷനായി, മുഹമ്മദുണ്ണി. വി. പി നന്ദി പറഞ്ഞു. നാരായണൻ. പി. പി, മജീദ്. സി, ശോഭന. കെ. വി, അനിത. കെ. വി, അഷറഫ്. സി. എ, ലീന. എം. വി നേതൃത്വം നൽകി