പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

 


പട്ടാമ്പി :ഭാരതപ്പുഴയിലെ ഓങ്ങല്ലൂർ ചെങ്ങണംകുന്ന് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഓങ്ങല്ലൂർ പറപ്പുറത്ത് വരമംഗലത്ത് മുഹമ്മദിന്റെ മകൻ ഫർഹാനാണ് (18) മരിച്ചത്. 

കൂട്ടുകരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടമുണ്ടായത്.   പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ഏറെ നേരത്തെ തിരച്ചിലിനോടുവിലാണ് ഫർഹാനെ കണ്ടെത്തിയത്. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.




Below Post Ad