തൃത്താല ഗവ.കോളേജിൽ ഇലക്ഷൻ അട്ടിമറിക്കാൻ SFI ശ്രമം.അധ്യാപകരെ മണിക്കൂറുകളോളം പൂട്ടിയിട്ടു

 


കൂറ്റനാട് : തൃത്താല ഗവണ്മെന്റ് കോളേജിൽ ഇലക്ഷൻ അട്ടിമറിക്കാൻ SFI ശ്രമം. കലികറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകൾ നോമിനേഷൻ പ്രക്രിയ അഞ്ചാം തിയ്യതി ഉച്ചക്ക് പന്ത്രണ്ട് അവസാനിച്ചിരുന്നു.ശേഷം സൂക്ഷ്മ പരിശോധന  പ്രക്രിയ അവസാനിച്ചപ്പോൾ  8 സീറ്റിൽ msf എതിരില്ലാതെ വിജയിച്ചിരുന്നു.  

ശേഷം സംഘടിച്ചു  എത്തിയ SFI,DYFI പ്രവർത്തകർ പ്രിൻസിപ്പാൾ ഉൾപ്പടെ അധ്യാപകരെ ഓഫീസിൽ പൂട്ടിയിടുകയും  ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു തുടർന്നു തൃത്താല സി ഐ യുടെ നേതൃത്വ വൻ പോലിസ് സന്നാഹം കോളേജിൽ എത്തിയാണ് അധ്യാപകരെ മോചിപ്പിച്ചത്.

മത്സരിക്കാൻ പോലും അളില്ലാത്ത എസ് എഫ് ഐ അക്രമം അഴിച്ചു വിട്ടു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്ന് എം എസ് എഫ് അരോപിച്ചു.

Below Post Ad