തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂളുകളിൽ പെൺകുട്ടികൾക്കായ് വിശ്രമമുറികൾ സജ്ജമാക്കുന്നതിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം കുമരനെല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി.റജീന നിർവ്വഹിച്ചു.കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കുമരനല്ലെനൂർ സ്ക്കൂളിൽ വിശ്രമമുറി നിർമ്മിച്ചത്.2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ 5 ഹയർ സെക്കൻഡറി സ്ക്കൂളുകളിൽ വിശ്രമമുറികൾ സജ്ജമാക്കും. രണ്ടാം ഘട്ടമായി ഈ വർഷം ബാക്കി മുഴുവൻ ഹയർ സെക്കൻ സ്ക്കൂളുകളിലും വിശ്രമമുറികൾ സജ്ജമാക്കും. സ്ക്കൂളുകളിൽ ഇത്തരമൊരു പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്.
ആർത്തവ സമയത്തും മറ്റും പെൺകുട്ടികൾക്കുണ്ടാകുന്ന ശാരീരികമായ ബുദ്ധിമുട്ടുകളിൽ ആശ്വാസമാകുക എന്ന സ്ത്രീ സൗഹൃദ കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ധന്യ സുരേന്ദ്രൻ, എം.ശ്രീലത,കെ റ വാഫ് ,എ ഇ ഒ കെ പ്രസാദ് മാഷ് ,ഹെഡ്മാസ്റ്റർ ജാബർ, പ്രിൻസിപ്പൽ ലീന ടി.ആർ, സ്റ്റാഫ് സെക്രട്ടറി സൂര്യ നാരായണ മൂർത്തി എന്നിവർ സംസാരിച്ചു.