തൃത്താല: അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന തൃത്താല ഉപജില്ല കലോത്സവത്തിന് തൃത്താല കെ. ബി മേനോൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് തുടക്കമാകും
ഒക്ടോ. 22 മുതൽ 26 തീയതികളിൽ നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ഇന്ന് നടക്കും
പന്ത്രണ്ടോളം വേദികളിലായി നടക്കുന്ന മത്സരത്തിൽ 35 ഓളം ഇനങ്ങളിലായി എണ്ണായിരത്തിലധികം കുട്ടികൾ പങ്കെടുക്കും.
ഉദ്‌ഘാടനം ഒക്ടോബർ 23ന് മികച്ച നടിക്കുള്ള സംസ്ഥാന സിനിമ, അവാർഡ് ജേതാവ് ബീന. ആർ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ ജയ അധ്യക്ഷയാകും.
സമാപന സമ്മേളനം ഒക്ടോബർ 26 ന് വാദ്യകലാകാരൻ കലാമണ്ഡലം പെരിങ്ങോട്ട് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി.റജീന അധ്യക്ഷയാകും.