കൊടുമുണ്ട റെയിൽവേ ഗേറ്റിൻ്റെ ഇരുമ്പ് റോപ്പ് പൊട്ടി ഗേറ്റടഞ്ഞു. മണിക്കൂറുകളോളം വാഹഗതാഗതം മുടങ്ങി

 


പട്ടാമ്പി: പള്ളിപ്പുറം പട്ടാമ്പി പാതയിൽ കൊടുമുണ്ട റെയിൽവേ ഗേറ്റിൻ്റെ ഇരുമ്പ് റോപ്പ് പൊട്ടി ഗേറ്റടഞ്ഞതിനെ തുടർന്ന് മണിക്കൂറുകളോളം വാഹഗതാഗതം മുടങ്ങി

ഇന്ന് രാവിലെ 11 മണിക്ക്
ട്രെയിന്‍ കടന്നു പോകാനായി ഗേറ്റടച്ചതായിരുന്നു. ട്രെയിന്‍ പോയതിനു ശേഷം ഗേറ്റു തുറക്കാന്‍ റോപ്പുയര്‍ത്തിയപ്പോള്‍ പൊട്ടി ഗേറ്റടയുകയായിരുന്നു.

വാഹനങ്ങൾ പാളം മുറിച്ചുകടക്കാനാകാതെ  കുരുക്കില്‍പ്പെട്ടു. ഗേറ്റ് കീപ്പര്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഗേറ്റ് തുറക്കാനായില്ല. ഇരുമ്പുറോപ്പിന്റെ
കാലപ്പഴക്കമാണ് ഇത് പൊട്ടാന്‍ ഇടയാക്കിയത്.

പിന്നീട് മണിക്കൂറുകൾക്ക് ശേഷം ഷൊർണൂരിൽ നിന്നെത്തിയ ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാര്‍ അറ്റകുറ്റപണി നടത്തിയതിനു ശേഷം വൈകുന്നേരം അഞ്ച് മണിക്കാണ് ഗേറ്റ് തുറക്കാനായത്.

കെ ന്യൂസ് ,പട്ടാമ്പി

Below Post Ad