റേഷൻ കടകൾ വഴി ആധാർ അപ്ഡേഷൻ നടത്തണം

 


പട്ടാമ്പി: എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് ഉടമകൾക്കും റേഷൻ കാർഡിലെ അംഗങ്ങൾക്കുമായി ആധാർ അപ്ഡേഷൻ എല്ലാ റേഷൻ കടകളിലേയും ഇ-പോസ് മെഷീൻ വഴി നടത്തണം.

കാർഡുകളിൽ പേരുളള അംഗങ്ങൾ തങ്ങളുടെ റേഷൻകാർഡ് റജിസ്റ്റർ ചെയ്ത റേഷൻകട വഴിയോ അല്ലെങ്കിൽ എവിടെയാണോ താമസം അവിടെ അടുത്തുള്ള റേഷൻ കടകർ വഴി ആധാർ ഉപയോഗപ്പെടുത്തി ഇ- കെവൈസി അപ്‌ഡേഷൻ നടത്താം. 

അപ്‌ഡേഷൻ നടത്താൻ റേഷൻകാർഡും ആധാർകാർഡും കൈവശം കരുതണം. പാലക്കാട് ജില്ല ഉൾപടെ ഏഴ് ജില്ലകളിൽ ഈ മാസം എട്ടു വരെയാണ് അപ്ഡേഷൻ നടത്തേണ്ടത്.

റേഷൻകാർഡ് മസ്റ്ററിംഗ് നടത്തുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് സബ്‌സിഡി അനുവദിക്കുന്നത് ആയതിനാൽ മുഴുവൻ അംഗങ്ങളും മസ്റ്ററിങ് നടത്തണം.

സംശയദൂരീകരണത്തിനായി താഴെപറയുന്ന മസ്റ്ററിംഗ് നമ്പറുകളിൽ ബന്ധപെടാവുന്നതാണെന്നു പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു 

പട്ടാമ്പി, വിളയൂർ, കൊപ്പം, തിരുവേഗപ്പുറ 9188527761.

ഓങ്ങല്ലൂർ, വല്ലപ്പുഴ, കുലുക്കല്ലൂർ 9188527762.

നാഗലശ്ശേരി, തിരുമിറ്റക്കോട്, ചാലിശ്ശേരി, പട്ടിത്തറ - 9188527764.

ആനക്കര, കപ്പൂർ, തൃത്താല, പരുതൂർ, മുതുതല -9188527763.

Below Post Ad