തൃത്താല ഗവ.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകാനെത്തിയ SFl സ്ഥാനാർത്ഥികളെ MSF തടഞ്ഞ് നിർത്തിയെന്ന് പരാതി.
യൂണിവേഴ്സിറ്റി പ്രഖ്യാപനം പ്രകാരം ഇന്നലെയിരുന്നു നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി. ഉച്ചക്ക് 12 മണിക്ക് മുൻപായി നോമിനേഷൻ സമർപ്പിക്കണം എന്ന യൂണിവേഴ്സിറ്റി നിർദ്ദേശ പ്രകാരം എസ് എഫ് ഐയുടെ പ്രവർത്തക ഉച്ചക്ക് 12 മണിക്ക് മുൻപായി തന്നെ സ്ഥാനാർഥികളുടെ നോമിനേഷനുമായി റിട്ടേണിങ് ഓഫീസറും പ്രിൻസിപ്പാളും ഉൾപ്പെടെ ഇരിക്കുന്ന നോമിനേഷൻ സ്വീകരിക്കുന്ന ഹാളിലേക്ക് പോവുമ്പോൾ കോളേജിലെ എം എസ് എഫ് പ്രവർത്തകൻ എസ് എഫ് ഐയുടെ പ്രവർത്തകയെ യാതൊരു കാരണവുമില്ലാതെ ഹാളിനു പുറത്ത് വച്ച് തടയുകയും പിടിച്ച് നിർത്തുകയും ചെയ്തു.
ശേഷം ഹാളിൻ്റെ വാതിൽ അടക്കുകയും എസ് എഫ് ഐ പ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം സമയം 12 : 01 ആയ ശേഷമാണ് എസ് എഫ് പ്രവർത്തകയെ ഹാളിനുള്ളിലേക്ക് കടത്തി വിടാൻ അനുവദിച്ചത്. ഹാളിൽ പ്രവേശിച്ച ശേഷം റിട്ടേണിങ് ഓഫീസറെയും പ്രിൻസിപ്പലിനെയും കാര്യം ബോധിപ്പിച്ചപ്പോൾ നോമിനേഷൻ സമർപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നും നോമിനേഷൻ സ്വീകരിക്കണമെങ്കിൽ എം എസ് എഫ് പ്രവർത്തകരുടെ സമ്മതം വേണമെന്നും പറയുകയാണുണ്ടായത് .
ഈ കാരണം പറഞ്ഞ് എസ് എഫ് ഐ സ്ഥാനാർഥികളുടെ നോമിനേഷൻ സ്വീകരിക്കാൻ റിട്ടേണിങ് ഓഫീസർ തയാറായില്ല.സ്ക്രൂട്ടിനി ആരംഭിച്ച ശേഷം എം എസ് എഫിൻ്റെ നോമിനേഷനിൽ പലതും യൂണിവേഴ്സിറ്റി നിർദ്ദേശ പ്രകാരമായിരുന്നില്ല പൂരിപ്പിച്ചിരുന്നത്. എന്നാൽ ഈ നോമിനേഷനുകൾ പരിഗണിക്കാതിരിക്കാൻ റിട്ടേണിങ് ഓഫീസർ തയാറായില്ല. നോമിനേഷൻ സമർപ്പണ സമയത്ത് സമയ കൃത്യത പാലിച്ച അധികാരികൾ സ്ക്രൂട്ടിണി സമയത്ത് എം എസ് എഫിനെതിരെ അയഞ്ഞ സമീപമാണ് സ്വീകരിച്ചത്.
ഇത്രയേറെ ജനാധിപത്യ വിരുദ്ധവും നിലപാടില്ലാത്തതുമായ ഇരട്ടത്താപ്പ് സമീപനമാണ് അധികാരികൾ ഇലക്ഷനുമായി ബന്ധപ്പെട്ട് സ്വീകരിച്ചത്. ഇത്തരത്തിൽ കയ്യാങ്കളി കാണിച്ച് ഇലക്ഷൻ അട്ടിമറിക്കാൻ ശ്രമിക്കുന്ന എം എസ് എഫിൻ്റെ നിലപാടിനെതിരെ എസ് എഫ് ഐ പ്രതിഷേധിച്ചു